നാദാപുരം വളയത്ത് പതിനാറുകാരിക്കുനേരെ പിതാവിന്‍റെ ലൈംഗികാതിക്രമമെന്ന് പരാതി. പിതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്.2023 മുതല്‍ പിതാവ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികാതിക്രമം പതിനാറുകാരിയില്‍ ഉണ്ടാക്കിയ മാനസികസമ്മര്‍ദങ്ങള്‍ക്ക് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. ഇതിന്‍റെ ഭാഗമായി നല്‍കിയ കൗണ്‍സിലിങ്ങിലൂടെയാണ് ലൈംഗികാതിക്രമ വിവരങ്ങള്‍ പുറത്തറിയുന്നത്.


കൗണ്‍സിലിങ് നടത്തിയ ഡോക്ടര്‍ തന്നെയാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയും സഹോദരനും ഇല്ലാത്ത സമയത്ത് വീട്ടില്‍വെച്ചാണ് പിതാവ് മകളെ ലൈംഗികമായി ഉപയോഗിച്ചത്. പ്രതിയായ പിതാവ് നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വിദേത്ത് പോയത് . ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Father sexually assaults 16-year-old girl in Valayam; Efforts to bring father back home after complaint
