പാനൂർ :(www.panoornews.in)അഭ്യസ്തവിദ്യർക്ക് അക്ഷരാർത്ഥത്തിൽ സഹായ ഹസ്തമായി പാനൂരിൽ നടന്ന മെഗാ തൊഴിൽ മേള. 68 പേർ വിവിധ സ്ഥാപനങ്ങളിൽ നിയമനം നേടി.547 പേർ പങ്കെടുത്ത മേളയിൽ 183 പേർ ചുരുക്കപ്പട്ടികയിലിടം നേടുകയും ചെയ്തിട്ടുണ്ട്.കെ.പി മോഹനൻ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന സംഘാടന മികവും ശ്രദ്ധേയമായി.
കൂത്തുപറമ്പ് മരിയൻ അപാരക്സിൽ ക്വാളിറ്റി പരിശോധകയായി ജോലി ലഭിച്ച വള്ള്യായിയിലെ എൻ.ലതികയ്ക്ക് കെ.പി മോഹനൻ എം എൽ എ നിയമന ഉത്തരവ് കൈമാറി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ മുഖ്യാതിഥിയായി.
Mega job fair in Panur clicked; 68 people got jobs, 183 people shortlisted, organizational excellence also remarkable
