പാനൂർ(www.panoornews.in)രാഹുൽ മങ്കൂട്ടത്തിൻ്റെ എല്ലാ നെറികേടിനും കൂട്ടുനിൽക്കുന്ന വടകര എംപി ഷാഫി പറമ്പിൻ്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം നൈറ്റ് മാർച്ച് നടന്നു.രാജു മാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു നടന്ന മാർച്ച് ബസ്റ്റാൻ്റിൽ സമാപിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ആരതിസനീഷ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി യേറ്റംഗങ്ങളായ കിരൺ കരുണാകരൻ, വി ഷിജിത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ഷിബിന, ടി മിഥുൻ എന്നിവർ സംസാരിച്ചു.
DYFI's night march in Panur against Shafi Parampil MP
