കണ്ണൂര്‍:(www.panoornews.in)കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണ്‍ എറിഞ്ഞ് നല്‍കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി കെ അക്ഷയാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാര്‍ഡന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു.


സ്‌പെഷ്യല്‍ സബ് ജയിലിന്റെ പിന്‍ഭാഗത്തൂടെ കടന്ന് സെൻട്രൽ ജയിലിന്റെ മതിലിന് സമീപം എത്തിയാണ് ഇയാൾ മൊബൈൽ ഫോൺ വലിച്ചെറിയാൻ ശ്രമം നടത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ വാര്‍ഡന്മാര്‍ എത്തിയതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്ഷയ്‌യെ പരിശോധിക്കുന്നതിനിടെ പുകയില ഉത്പന്നങ്ങളും പിടികൂടി. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A man was arrested in Kannur while trying to throw a phone into the Central Jail; narcotics were also seized
