കതിരൂർ:(www.panoornews.in) രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ 6 ദിവസം നീളുന്ന കരകൗശല ശില്പ പ്രദര്‍ശനം - ചന്ദ്രശില്പ യ്ക്ക് തുടക്കമായി. 15 വര്‍ഷമായ കലാരംഗത്തുള്ള പുല്ല്യോട് സ്വദേശിയായ ചന്ദ്രന്‍ മേശ്രിയുടെ ആദ്യ പ്രദര്‍ശനമാണ് കതിരൂരിലേത്.
200-ത്തിലധികം കലാ വസ്തുക്കളാണ് കതിരൂര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ള ഫലമൂലാദികള്‍, പുഷ്പങ്ങള്‍, ജീവജാലങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ തെങ്ങിന്‍ ചിരട്ട, സിമന്റ്, ചെങ്കല്ല്, ഇഷ്ടിക തുടങ്ങിയ മാധ്യമങ്ങളില്‍ ചേര്‍ത്തെടുത്തതാണ് കലാകാരന്‍ ചന്ദ്രന്‍ മേശ്രിയുടെ 'ചന്ദ്രശില്പ'.


ഉദ്ഘാടനം റബ്‌കൊ ചെയര്‍മാന്‍ കാരായി രാജന്‍ നിര്‍വഹിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ. വേണുഗോപാലന്‍, ആര്‍ട്ട് ഗാലറി കണ്‍വീനര്‍ കെ.എം. ശിവകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് സത്യനാഥ്, കലാകാരന്‍ സി.ചന്ദ്രന്‍ മേശ്രി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
'അഞ്ചാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട ബാല്യത്തിന്റെ വേദനയില്‍ നിന്നാണ് ചിരട്ടയില്‍ നിന്നും സൗന്ദര്യം തീര്‍ക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് ചന്ദ്രന്‍ മേശ്രി പറയുന്നു. ഇന്നു വീട്ടുമുറ്റം മുഴുവന്‍ പൂന്തോട്ടമെന്ന പോലെ അലങ്കരിച്ചിരിക്കുന്ന ചിരട്ടപ്പൂക്കള്‍, പൂമ്പാറ്റകള്‍, പക്ഷികള്‍-എല്ലാം തന്നെ അദ്ദേഹം ചിരട്ടയില്‍ ഒരുക്കിയിട്ടുണ്ട്.
തന്റെ മക്കളുടെ വിവാഹത്തിനായി ചിരട്ടയും മറ്റ് വസ്തുക്കളും കൊണ്ട് സ്വയം നിര്‍മ്മിച്ച കതിര്‍മണ്ഡപം തന്നെയാണ് ചന്ദ്രന്‍ മേശ്രിയുടെ കരകൗശലത്തിന് ഏറ്റവും വലിയ ഉദാഹരണം.
''ദിവസവും കെട്ടിടനിര്‍മാണ ജോലിയില്‍ മുഴുകുന്ന ചന്ദ്രന്‍ മേശ്രി, രാത്രി വീട്ടിലെത്തിയാണ് കരകൗശലം നടത്തുന്നത്
ദീര്‍ഘ നാളത്തെ പരിശ്രമം കൊണ്ടാണ് ചിരട്ടയിലും മറ്റ് മാധ്യമങ്ങളിലും അദ്ദേഹം കരകൗശല വസ്തുക്കള്‍ രൂപപ്പെടുത്തിയെടുത്തത്.
Chandran Mestri's 'Chandrashilpa' craft fair, which started at Kathiroor Art Gallery, is a fascinating sight
