ചമ്പാട്:(www.panoornews.in)ചമ്പാട് എൻ.എസ്.എസ് കരയോഗം വാർഷിക ജനറൽ ബോഡി യോഗവും, തിരഞ്ഞെടുപ്പും നടന്നു തലശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും, ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി.


തലശേരി താലൂക്ക് യൂണിയൻ സെക്രട്ടറി യു.രാജഗോപാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി സുബ്രഹ്മണ്യൻ മാസ്റ്റർ, ഡോ.കെ.വിശശിധരൻ, കെ.പ്രഭാകരൻ, വി.പി മനോഹരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. രാജീവൻ മാസ്റ്റർ പ്രാർത്ഥനാഗീതം ആലപിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം പി ഉദയഭാനു, പി.എച്ച്.ഡി കരസ്ഥമാക്കിയ ഇ.അഷിത, തീർത്ഥ അനിൽകുമാർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
പുതിയ ഭാരവാഹികളായി കെ.സി സുബ്രഹ്മണ്യൻ മാസ്റ്റർ, ടി.ആർ.സി അടിയോടി എന്നിവരെ രക്ഷാധികാരികളായും, പന്ന്യന്നൂർ രാമചന്ദ്രനെ പ്രസിഡണ്ടായും,,കെ.പി സുനിൽ കുമാറിനെ സെക്രട്ടറിയായും, വി.ജനാർദ്ദനൻ വൈ.പ്രസിഡണ്ട്, കെ.പി സുനിൽ കുമാർ ജോ. സെക്രട്ടറി എന്നിവരടക്കം 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Chambad NSS Karayogam Annual General Body Meeting and Elections were held; Pannyannur Ramachandran (President), KP Sunil Kumar (Secretary).
