തലശേരി:(www.panoornews.in)തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന രാഘവനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയാ യിരുന്ന ഉത്തർപ്രദേശ് സ്വദേശി യായിരുന്ന ചോട്ടാലാൽ അറസ്റ്റിലായി. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി. പി. ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവൻ ചോടത്തും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2012 ഡിസംബർ ഒന്നിന് രാത്രി 10.30 മണിക്ക് മരണപ്പെട്ട രാഘവൻ സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കിയിരുന്ന കമ്പനി കോമ്പൗണ്ടിൽ കയറി ഇളനീർ മോഷ്ടിക്കുകയും അതുകണ്ട് ചോദ്യം ചെയ്ത സെക്യൂരിറ്റി ഗാർഡായ രാഘവനെ കഴുത്തറുത്തു കൊന്നു രക്ഷപ്പെ ടുകയായിരുന്നു. കൊലയാളിയെ പിടികിട്ടാത്തതിനെ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈ
മാറുകയും ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്‌തു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി നാളിതുവരെ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ അന്വേഷിച്ചു പോലീസ് ഉത്തർ പ്രദേശിൽ എത്തിയെങ്കിലും പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന്

മംഗലാപുരം ഭാഗത്തു ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനിത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എഎസ്ഐ ബിജു, എസ്‌സിപിഒ ബിജു പ്രമോദ്, സിപിഒ പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് കേരള കർണാടക അതിർത്തിയിൽ വെച്ച് പ്രതിയെ പിടികൂടി യത്
The accused who escaped after being released on bail in the murder case of a security guard in Thalassery is arrested after 10 years












































.jpeg)