തലശേരി:(www.panoornews.in) തലശേരിയിൽ റേഷൻ കടയിലെ തട്ടിൻ മുകളിൽ സ്ഥിരതാമസമാക്കിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സർപ്പവളണ്ടിയർമാരായ ബിജിലേഷ് കോടിയേരിയും, സന്ദീപ് ചക്കരക്കലും ചേർന്നാണ് പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടിയത്.
ശനിയാഴ്ച്ച രാവിലെ തലശേരി ടെലി ഹോസ്പിറ്റലിന് മുന്നിലെ എ.ആർ.ഡി 30 നമ്പർ റേഷൻ കടയിലാണ് സംഭവം. റേഷൻ കടയിലെ മുകളിലെ തട്ട് പൊളിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പാമ്പിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഭയന്ന തൊഴിലാളികൾ ഉടൻ പണി നിർത്തി മടങ്ങി.
തുടർന്നാണ് ഉടമ കെ നിർമ്മല സർപ്പവളണ്ടിയറും, വന്യ ജീവി സംരക്ഷണ സംഘടനയായ മാർക്കിൻ്റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിയുടെ സഹായം തേടിയത്. സ്ഥലത്തെത്തിയ ബിജിലേഷും, മാർക്ക് പ്രവർത്തകൻ കൂടിയായ സന്ദീപ് ചക്കരക്കല്ലും ചേർന്ന് തട്ടിൻ്റെ ഭാഗങ്ങൾ ഏറെ നേരം പണിപ്പെട്ട് പൊളിച്ച് നീക്കിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് അതിൻ്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
A huge python made its home in a ration shop in Thalassery; finally caught by MARK activists











































.jpeg)