മാഹി:(www.panoornews.in)മാഹി ജുമാ മസ്ജിദിൽ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മദ്രസ ഹാളിൽ നടന്ന പരിപാടി ചീഫ് കാസി മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട് കെ.ഇ.മമ്മു അധ്യക്ഷത വഹിച്ചു.ഹംസ ഉസ്താദ് - മഹല്ലിം ആശംസപ്രസംഗം നടത്തി.ഹാഫിദ് അബ്ദുൽ ഖാദിർ നിസാമി അൽ അസ്ഹരി ഖത്തീബ് മുഖ്യപ്രഭാഷണം നടത്തി സെക്രട്ടറി എം.പി ഷംസുദ്ദീൻ സ്വാഗതവും പി. പി സിദ്ധിഖ് നന്ദിയും പറഞ്ഞു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, സമ്മാനദാനവും നടന്നു.
താജുദ്ദീൻ പറമ്പത്ത്,വി. പി സുബൈർ ഹാജി, ഷാലിമാർ സിദ്ദിഖ്, സാജിദ് ദാന, സലീം മേലെകണ്ടി, നസീർ മണ്ടോളി, വി എം അബൂട്ടി, അബ്ദുൽ ഹമീദ് കോണിത്തറ, കെ സി സമീർ എന്നിവർ നേതൃത്വം നൽകി
Prophet's Day was celebrated with various programs at Mahi Juma Mosque.










































.jpeg)