(www.panoornews.in)ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പോലീസ് പിടിയിൽ. എറണാകുളം പനങ്ങാട് സ്വദേശിനി നിവിയയെയാണ് (24) പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മർദ്ദനത്തിൽ അമ്മയുടെ വാരിയെല്ലുകൾക്ക് ഒടിവുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിവിയ ഉപയോഗിച്ചിരുന്ന ഫേസ് ക്രീം അമ്മ എടുത്തുമാറ്റിയതിനെച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തിൽ നിവിയ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് വാരിയെല്ലുകൾക്ക് ഒടിവുണ്ടെന്ന് കണ്ടെത്തിയത്.സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Mother's ribs were broken with a metal rod for leaving face cream behind; Daughter arrested











































.jpeg)