(www.panoornews.in)ഓണക്കാലത്തെ മദ്യവിൽപനയിൽ റെക്കോഡിട്ട് ബിവറേജസ് കോര്‍പ്പറേഷൻ. 11 ദിവസത്തെ വരുമാനം 920.74 കോടിയാണ്. മുൻവർഷത്തേക്കാൾ 78.67 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അവിട്ടത്തിനും റെക്കോഡ് വിൽപനയാണ് ഉണ്ടായിരിക്കുന്നത്. 94.36 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം അവിട്ടം ദിനത്തിൽ 65.25 കോടിയുടെ വിൽപനയാണ് നടന്നത്. 78.29 ലക്ഷം കേയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റുപോയത്. അതിനു മുൻപുള്ള 6 മാസം വിറ്റത് 73.67 ലക്ഷം കുപ്പികളാണ്.

അതേസമയം ബെവ്കോയിൽ പ്ലാസ്റ്റിക് മദ്യ കുപ്പി സ്വീകരിക്കുന്നത് നാളെ മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 20 ഔട്ട്ലെറ്റുകളിലാണ് കുപ്പികൾ സ്വീകരിക്കുക . ഒരു കുപ്പിക്ക് 20 രൂപയാണ് നൽകുക. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും.
Not breaking the tradition, Bevco breaks Onam record; 11-day revenue of Rs 920.74 crore












































.jpeg)