കോപ്പാലം : (www.panoornews.in)തലശ്ശേരി മണവാട്ടി ജംഗ്ഷൻ- കോപ്പാലം- ചമ്പാട് റോഡ് 13.6 മീറ്റർ വീതിയിൽ പുതുക്കിപ്പണിയാനുള്ള പ്രവർത്തനം വേഗത്തിലാകുന്നു. ഇതിൻ്റെ ഭാഗമായി റോഡിനിരുവശവുമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചു നീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. റോഡ് പണിയോടനുബന്ധിച്ച് സ്പീക്കറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം നേരത്തെ സ്ഥലങ്ങളിൽ സന്ദർശനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് സർവ്വേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിച്ചുകൊണ്ട് റോഡ് നിർമ്മാണ പ്രവൃത്തിക്ക് വേഗം കൂട്ടിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ. എഫ്.ബി) 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്.
റോഡിൻ്റെ ഇരുഭാഗത്തും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികളും ഉടൻ ആരംഭിക്കും. സ്പീക്കർക്കൊപ്പം തന്നെ കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, അസിസ്റ്റൻ്റ് എൻജിനീയർ അഭിലാഷ്, തലശ്ശേരി സ്പെഷ്യൽ തഹസിൽദാർ ശ്രീലേഖ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരും റോഡ് പണി വിലയിരുത്തുന്നുണ്ട്.
Thiruvangad - Chambad road renovation will be expedited; Trees on both sides of the road in Kopalam have started being cut down










































.jpeg)