കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ, വഴക്ക് ; രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് നദിയില്‍ തള്ളി പിതാവ്

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ, വഴക്ക് ;  രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് നദിയില്‍ തള്ളി പിതാവ്
Sep 15, 2025 08:21 AM | By Rajina Sandeep

(www.panoornews.in)രണ്ടര വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി നദിയില്‍ തള്ളി പിതാവ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പച്ചക്കറിക്കടക്കാരനായ പിതാവ് ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കുകയും മോട്ടോര്‍സൈക്കിളില്‍ നദിയില്‍ കൊണ്ടുപോയി തള്ളുകയുമായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞായിരുന്നുവെന്നും ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് മാതാവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രതിയുടെ കോള്‍ റെക്കോര്‍ഡുകളും വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ ഒരു ബാഗുമായി ഇയാള്‍ മോട്ടോര്‍സൈക്കിളില്‍ പോകുന്നത് വ്യക്തമാകുകയായിരുന്നു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നദിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. ബണ്ട്‌ലഗുഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Child's health problems, quarrel; Father kills two-and-a-half-year-old toddler and throws him into river

Next TV

Related Stories
ഭർത്താവിനെ മതിയായി ;  ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

Jan 23, 2026 03:22 PM

ഭർത്താവിനെ മതിയായി ; ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും...

Read More >>
പിണറായിയിൽ യൂത്ത് കോൺഗ്രസ്,  ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

Jan 23, 2026 02:15 PM

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം...

Read More >>
വാഹന പരിശോധനക്കിടെ എം ഡി  എം. എയുമായി  യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

Jan 23, 2026 02:01 PM

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ്...

Read More >>
Top Stories

News Roundup