മാഹി:(www.panoornews.in)രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട്, തിരുനാൾ പതാക ഉയർത്തി. 12 മണിക്ക്, ദേവാലയ മണികളുടേയും, മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ, രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം, പള്ളിയിൽ പ്രതിഷ്ഠിച്ചു.
വൻ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപെട്ടത്.മാഹി എം എൽ എ രമേശ് പറമ്പത്ത്, മാഹി എസ്പി ഡോക്ടർ വിനയ് കുമാർ ഗാഡ്ഗെ ഐ പി എസ് എന്നിവർ തിരു സ്വരൂപത്തിന് മാല ചാർത്തി.
വൈകിട്ട് 6ന് നടക്കുന്ന ദിവ്യബലിയും, നൊവേനയും ഡോക്ടർ ജെറോം ചിങ്ങന്തറയുടെ കാർമ്മികത്വത്തിൽ നടക്കും.
14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം.18 ദിവസം നീണ്ടു .നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും.
Flags raised for the feast day at St. Teresa's Basilica in Mahe











































.jpeg)