മട്ടന്നൂർ:(www.panoornews.in)മട്ടന്നൂർ സബ് ജില്ലാ കായിക മേള രണ്ടു ദിവസമായി തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്നത്. ഉച്ചക്ക് 12.30നാണ് സംഭവം.മട്ടന്നൂർ ജി.യു.പി, മുട്ടന്നൂർ യു.പി,ശിവപുരം എച്ച്.എസ്.എസ്, വേങ്ങാട് മാപ്പിള യു.പി, മെരുവമ്പായി യു.പി എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് കാലിന് പൊള്ളലേറ്റത്.
ഇവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.പൊള്ളലേറ്റ കുട്ടികൾ നിലവിളിച്ചു കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ഐസ് കട്ട വച്ചും, ഓയിൽമെൻ്റ് വച്ചുമാണ് വിദ്യാർത്ഥികളുടെ കാലിൻ്റെ നീറ്റലകറ്റിയത്.


400 മീറ്റർ ഓട്ടത്തിനിടെയാണ് കുട്ടികൾക്ക് കാലിന് പൊള്ളലേറ്റത്. കനത്ത വെയിലിൽ സിന്തറ്റിക്ക് ട്രാക്കിൽ ഷൂ ഉപയോഗിക്കാതെ മത്സരം നടത്തിയതാണ് വിനയായത്. മികച്ച ട്രാക്കാണ് തലശേരിയിലേതെന്നതിനാലാണ് കായിക മേള ഇവിടെ നടത്തിയതെന്നും , യു പി സ്കൂൾ വിദ്യാർത്ഥികൾ ഓട്ടമത്സരത്തിന് ഷൂ കരുതാഞ്ഞതാണെന്ന് പൊള്ളലേൽക്കാനിടയാക്കിയതെന്നും സംഘാടകർ പറഞ്ഞു. ഷൂ ഇല്ലെന്ന കാരണത്താൽ വിദ്യാർത്ഥികളെ മാറ്റിനിർത്താനാവില്ലെന്നും സംഘാടകർ പറഞ്ഞു. 8 ഹയർ സെക്കൻ്ററി, 8 ഹൈസ്കൂൾ, 28 യുപി സ്കൂൾ വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
400 മീറ്റർ ഓട്ടത്തിനിടെയാണ് കുട്ടികൾക്ക് കാലിന് പൊള്ളലേറ്റത്. കനത്ത വെയിലിൽ സിന്തറ്റിക്ക് ട്രാക്കിൽ ഷൂ ഉപയോഗിക്കാതെ മത്സരം നടത്തിയതാണ് വിനയായത്
Children's legs burned on Thalassery synthetic track during Mattannur sub-district sports festival; 9 children injured
