മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് 21 പേർക്ക് ; മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് ബസ് ജീവനക്കാർ

മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക്  21 പേർക്ക് ; മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് ബസ് ജീവനക്കാർ
Oct 8, 2025 03:32 PM | By Rajina Sandeep

പാനൂർ :(www.panoornews.in)മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് 21 പേർക്ക്   ബുധനാഴ്ച രാവിലെ 10.20 നായിരുന്നു അപകടം.തലശേരി കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.

ചമ്പാടേക്ക് പോകുകയായിരുന്ന KL 58 AC 4654 നമ്പർ പാട്യം ജനകീയം ബസും തലശേരിയിലേക്ക് വരികയായിരുന്ന KL 58 S 4544 നമ്പർ എ.ബി.ടി അമേയ ബസുമാണ് കൂട്ടിയിടിച്ചത്.

മുന്നിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ വെട്ടിച്ചതിനെ തുടർന്ന് പാട്യം ജനകീയം ബസ് നിർത്തിയപ്പോൾ മുന്നിൽ നിന്നും വന്ന എ.ബി.ടി ബസ്സിടിക്കുകയായിരുന്നു. റോഡിനിരുവശവും മരങ്ങളുടെ ശിഖിരങ്ങളുണ്ടായിരുന്നതിനാൽ എ.ബി.ടി ബസ് ഡ്രൈവർക്ക് വെട്ടിക്കാനാകാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കമ്പികളിലിടിച്ചും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സ നൽകി.

ബിന്ദു ചമ്പാട് (52), അക്ഷയ പുത്തൂർ (27), ജിതേഷ് തോട്ടുമ്മൽ (56), രാഘവൻ തലശ്ശേരി (60),ഷൈജു എലാങ്കോട് (46),

അക്ഷയ് കുന്നോത്തുപറമ്പ് (26), സ്വപ്ന, തിരുവങ്ങാട് (28), ഫസൽ പൊന്ന്യം (56),

 നിദചമ്പാട് (24),മോഹൻദാസ് കുട്ടിമാക്കൂൽ (77 ),അബ്ദു ചമ്പാട് (62) ,വനജ പന്തക്കൽ (72), അനീഷ് പത്തായക്കുന്ന് (34),

നിർമല വെള്ളച്ചാൽ (62),ശാന്ത ശങ്കരനെല്ലൂർ (65), ചന്ദ്രൻ ചെറുവാഞ്ചേരി (56), സൂര്യ കടവത്തൂർ (28), അഭിലാഷ് കുട്ടിമാക്കൂൽ (40),

കൗസല്യ ചോറോട് (62),അനിത പത്തായക്കുന്ന് (58), മാലതി തലശ്ശേരി (65) എന്നിവർക്കാണ് പരിക്കേറ്റത്. റോഡിനിരുവശത്തുമുള്ള മരങ്ങൾ മുറിച്ചുമാറ്റാത്തതിൽ പ്രതിഷേധം ഇതോടെ ശക്തമായി. ബസോട്ടം നിർത്തിവച്ച് പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് ബസ് ജീവനക്കാർ.

21 injured in bus collision in Manjodi; Bus employees say they will stop running if trees are not cut

Next TV

Related Stories
ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ;  ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന്  സുപ്രീം കോടതി.

Oct 12, 2025 11:01 AM

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം കോടതി.

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം...

Read More >>
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

Oct 11, 2025 03:11 PM

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പോളിയോ തുള്ളിമരുന്ന് വിതരണം...

Read More >>
ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

Oct 11, 2025 02:27 PM

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു...

Read More >>
ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

Oct 11, 2025 02:23 PM

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും...

Read More >>
ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

Oct 11, 2025 12:38 PM

ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

91,000 ത്തിന് മുകളിലേക്ക് കുതിച്ച്...

Read More >>
Top Stories

News Roundup

//Truevisionall