ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; കഫ് സിറപ്പ് കുറിച്ചുനല്‍കിയ ഡോക്ടറുടെ ഭാര്യയും അറസ്റ്റില്‍

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; കഫ് സിറപ്പ് കുറിച്ചുനല്‍കിയ ഡോക്ടറുടെ ഭാര്യയും അറസ്റ്റില്‍
Nov 5, 2025 02:28 PM | By Rajina Sandeep

(www.panoornews.in)മധ്യപ്രദേശിലെ കഫ് സിറപ്പ് മരണങ്ങളിൽ കുട്ടികൾക്ക് മരുന്ന് നൽകിയ ഡോക്ടറുടെ ഭാര്യ അറസ്റ്റിൽ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയാണ് അറസ്റ്റിലായത്. മരിച്ച നിരവധി കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയിൽ നിന്ന് ഇവർക്ക് 27 ശതമാനം കമ്മീഷൻ ലഭിച്ചതായും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 25 കുട്ടികളാണ് ചുമ മരുന്നു കഴിച്ചു മരിച്ചത്.

സംഭവത്തില്‍ ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണി നേരത്തെ അറസ്റ്റിലായിരുന്നു. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാ​ഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു.

മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ സാമ്പിൾ, ഗുണനിലവാരമില്ലാത്തതാണെന്നും തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കേരളവും കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും നിർത്തിവെച്ചിരുന്നു.

Children died after taking cough medicine; Doctor's wife who prescribed cough syrup arrested

Next TV

Related Stories
പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി പ്രകടനമായി

Jan 17, 2026 08:49 PM

പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി പ്രകടനമായി

പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി...

Read More >>
ഭാര്യയെ സ്വന്തമാക്കാൻ സൃഹൃത്തായ പ്രവാസിയെ ഓട്ടോ ഡ്രൈവർ  കൊലപ്പെടുത്തിയെന്ന കേസ് ; തലശേരി സെഷൻസ് കോടതി ചൊവ്വാഴ്ച  വിധി പറയും.

Jan 17, 2026 07:29 PM

ഭാര്യയെ സ്വന്തമാക്കാൻ സൃഹൃത്തായ പ്രവാസിയെ ഓട്ടോ ഡ്രൈവർ കൊലപ്പെടുത്തിയെന്ന കേസ് ; തലശേരി സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും.

ഭാര്യയെ സ്വന്തമാക്കാൻ സൃഹൃത്തായ പ്രവാസിയെ ഓട്ടോ ഡ്രൈവർ കൊലപ്പെടുത്തിയെന്ന...

Read More >>
വി.എ എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ;  'മുകുന്ദായനം' പൊതു ഇടം ചൊക്ലിയിൽ  ഉദ്ഘാടനം ചെയ്തു

Jan 17, 2026 07:07 PM

വി.എ എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ; 'മുകുന്ദായനം' പൊതു ഇടം ചൊക്ലിയിൽ ഉദ്ഘാടനം ചെയ്തു

വി.എ എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ; 'മുകുന്ദായനം' പൊതു ഇടം ചൊക്ലിയിൽ ഉദ്ഘാടനം...

Read More >>
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് വ്യവസായത്തിന് നിലനിൽപ്പില്ല ;  തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.

Jan 17, 2026 06:57 PM

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് വ്യവസായത്തിന് നിലനിൽപ്പില്ല ; തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് വ്യവസായത്തിന് നിലനിൽപ്പില്ല ; തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ വാർഷിക...

Read More >>
കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി

Jan 17, 2026 04:09 PM

കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി

കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ...

Read More >>
കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ  പിടികൂടി

Jan 17, 2026 03:30 PM

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടി

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ ...

Read More >>
Top Stories