(www.panoornews.in)അഴിയൂർ ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂതമാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചൽ. തിങ്കൾ പുലർച്ചയാണ് സംഭവം. നിലവിൽ ഇത് മുലം വിട്ടുകൾക്കും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സമീപമാണ് മണ്ണ് ഇടിഞ്ഞത്. ഇവിടെ ജോലിക്കാരുടെ അഭാവത്തെ തുടർന്ന് നിർമ്മാണ ജോലികൾ ഇഴഞ്ഞ് നിങ്ങുകയാണ് നിർമ്മാണത്തിലെ അശാസ്ത്രീതയാണ് ഇതിന് കാരണമായത്.
ഹൈ ടെൻഷൻ ലൈൻ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്ററുകളും വീഴാൻ പാകത്തിലാണ്. ഈ ഭാഗത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിയായി കെ എസ് ബി അധികൃതർ പറഞ്ഞു സംഭവ സ്ഥലം കെ കെ രമ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ എന്നിവർ സന്ദർശിച്ചു. മണ്ണ് ഇടി ച്ചൽ പ്രശ്നം ദേശീയ പാത അതോററ്ററിയെയും ജില്ലാ ഭരണകൂടതത്തെയും അറിയിച്ചതായി എം എൽ എ പറഞ്ഞു
Dangerous landslide at Mukkali in Meethale during construction of Azhiyur National Highway; Allegations of unscientific construction
































.jpeg)







