പാനൂർ: പാനൂർ നഗരസഭയിൽ ഭരണത്തിൽ എത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എൻഡിഎ പാനൂരിൽ മത്സരിക്കുന്നത് എന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡൻറ് ബിജു എളക്കുഴി പറഞ്ഞു.പാനൂർ നഗരസഭ മൂന്നാം വാർഡ് കൂറ്റേരി എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബിജെപി പാനൂർ ഏറിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി പാനൂർ മണ്ഡലം ജന : സെക്രട്ടറി രോഹിത് റാം ,വാർഡ് കൗൺസിലറും സ്ഥാനാർത്ഥിയുമായ കെ പി സാവിത്രി, കെ.സി. ബാബു, എം. ലിപിൻ എന്നിവർ പ്രസംഗിച്ചു.മുൻ കൗൺസിലർ സി മനോജൻ സ്വാഗതവും വി.കെ. ദിവ്യ നന്ദിയും പറഞ്ഞു.
The NDA's goal is to come to power: Biju Elakuzhi; NDA election committee office begins operations in Kooteri





































.jpeg)