സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല

സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല
Dec 28, 2025 06:07 PM | By Rajina Sandeep

(www.panoornews.in)പാലക്കാട് ചിറ്റൂരിലെ ആറ് വയസ്സുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാന്‍റെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. സുഹാന്‍റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട്‌ എത്തി.

ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. സംസാരിക്കാൻ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചിൽ തുടങ്ങിയത്.

വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം ഇന്നലെ തന്നെ തെരഞ്ഞതാണ്. നറുചിരിയുമായി സുഹാൻ എവിടെങ്കിലും മറഞ്ഞിരിക്കുമെന്ന പ്രതീക്ഷയിൽ. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

വീട്ടിൽ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിന്റെ മധ്യ ഭാഗത്തായി കുഞ്ഞിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിൽ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിൽ നിന്നും ചെറിയ കനാൽ കടന്നു വേണം കുളത്തിലേക്ക് എത്താൻ. വീട്ടിൽ നിന്നും ദൂരമുള്ളതിനാൽ കുട്ടി തനിച്ചു ഇവിടേക്ക് എത്തില്ലെന്ന ധാരണയിൽ ഈ കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നില്ല.

സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അവർ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Initial postmortem report says Suhan drowned; no wounds or injuries on body

Next TV

Related Stories
കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

Apr 28, 2026 08:51 PM

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ...

Read More >>
കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു.

Apr 28, 2026 08:13 PM

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ കവര്‍ന്നു.

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ...

Read More >>
മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Apr 28, 2026 08:07 PM

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം...

Read More >>
വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 28, 2026 07:37 PM

വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടിൽ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം  ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

Apr 28, 2026 06:30 PM

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച്...

Read More >>
മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

Apr 28, 2026 05:36 PM

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000...

Read More >>
Top Stories

Entertainment News