(www.panoornews.in)കുറ്റ്യാടി പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിനിയായ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17) ആണ് മരിച്ചത്.
മണ്ണൂരിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ നജ ഇന്ന് രാവിലെ 11 മണിയോടെ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുഴയിൽ നിന്ന് പുറത്തെടുത്ത് ഉടൻ കുറ്റ്യാടി അമാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു.
A girl from Nadapuram drowned while taking a bath in the Kuttiadi river.










































.jpeg)