കുഞ്ഞിൻ്റെ പേടി മാറ്റാൻ ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി അഭ്യാസം ; പാപ്പാൻ അറസ്റ്റിൽ

കുഞ്ഞിൻ്റെ പേടി മാറ്റാൻ ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി അഭ്യാസം ;   പാപ്പാൻ അറസ്റ്റിൽ
Jan 8, 2026 03:37 PM | By Rajina Sandeep

ആലപ്പുഴ ഹരിപ്പാട് ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. അഭിലാഷാണ് കുട്ടിയുടെ അച്ഛൻ. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ആനയുടെ താൽക്കാലിക പാപ്പാൻ ആണ് അഭിലാഷ്.

കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിലാണ് ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയത്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് പാപ്പാൻ ജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രത്തിൽ ചോറൂണ് കഴിഞ്ഞ് മടങ്ങും വഴിയാണ് അഭിലാഷ് കുഞ്ഞിനെ ആനയുടെ അരികിൽ എത്തിച്ചത്. ആദ്യം പേടി മാറാൻ തുമ്പിക്കൈക്ക് ഇടയിലൂടെയും കാലുകൾക്കിയിലൂടെയും കുഞ്ഞുമായി നടന്നു. പിന്നീട് കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയ്ക്ക് മുമ്പിൽ വെച്ചായിരുന്നു ഈ സാഹസം.

Father arrested for practicing with his own baby near an elephant to calm the baby's fear

Next TV

Related Stories
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

Apr 27, 2026 10:55 PM

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ...

Read More >>
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി

Apr 27, 2026 09:59 PM

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി...

Read More >>
ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ;  കുടുംബത്തിലെ 4 പേർ മരിച്ചു

Apr 27, 2026 06:54 PM

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ മരിച്ചു

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ...

Read More >>
നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

Apr 27, 2026 06:05 PM

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത്...

Read More >>
പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ;   മൂന്ന് വിദ്യാർത്ഥികൾക്ക്  കടിയേറ്റു.

Apr 27, 2026 05:03 PM

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് കടിയേറ്റു.

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് ...

Read More >>
കളിക്കുന്നതിനിടെ നാലരവയസുകാരിക്ക്  മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

Apr 27, 2026 04:27 PM

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ...

Read More >>
Top Stories

News Roundup

News from Regional Network