പാനൂർ : (www.panoornews.in)വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് കടിയേറ്റു.വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന തെരുവ് നായ അപ്രതീക്ഷിതമായി കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കടിയേറ്റ കുട്ടികളെ ഉടൻ തന്നെ സമീപവാസികൾ രക്ഷപ്പെടുത്തി പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൈക്കും, കാലിനുമായാണ് വിദ്യാർത്ഥികൾക്ക് പരിക്ക്.
പ്രദേശത്ത് ഏറെക്കാലമായി തെരുവ് നായ ശല്ല്യം നിലനിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പലർക്കും ഭീഷണിയായിത്തീർന്നിരിക്കുകയാണ് ഈ സ്ഥിതി. നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് പരാതി നൽകിയിട്ടും സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തെരുവ് നായകളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വിഭാഗത്തിനും നാട്ടുകാർ വീണ്ടും പരാതി നൽകി.


കുട്ടികൾക്ക് നേരെയുണ്ടായ ആക്രമണം പ്രദേശത്ത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
A stray dog attack has taken place in the Thekkummuri area of Vilakottoor, eastern part of Panur; three students were bitten.




































