(www.panoornews.in)കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരനിൽ നിന്ന് മാരകമയക്കുമരുന്നായ ഹാഷിഷ് ഓയിൽ പിടികൂടി. സെൻട്രൽ ജയിൽ ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് രണ്ട് ചെറിയ കുപ്പിയിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടികൂടിയത്.
ജയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ആറിന് രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ചെറിയ കുപ്പിയിൽ കറുത്ത ദ്രാവകം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ടൗൺ എസ്.ഐ: സന്തോഷ്‌കുമാറും, സംഘവും ജയിലിലെത്തി കുപ്പി പരിശോധിച്ചതിൽ ഹാഷിഷ് ഓയിലാണെന്ന് ഉറപ്പാക്കുകയും കേസെടുക്കുകയുമായിരുന്നു.
Investigation intensifies into the incident of hashish oil being seized from a prisoner in Kannur Central Jail










































