64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു ; കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു ; കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി
Jan 14, 2026 01:10 PM | By Rajina Sandeep

(www.panoornews.in)തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.

ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം.

സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്.

മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ​ഗോപി മുഖ്യാതിഥിയായ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, നടി റിയാ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

The 64th State School Arts Festival has begun; Chief Minister says art is the religion of artists

Next TV

Related Stories
വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ് ;  പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി

Jan 14, 2026 02:54 PM

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ് ; പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസ് ; പ്രതിയെ കണ്ണൂർ സിറ്റി പോലീസ്...

Read More >>
ബോംബേറ് കേസുകളിൽ അറസ്റ്റു ചെയ്യുമെന്ന് പറയുമ്പോൾ അങ്ങോട്ടു വന്നോളാം എന്ന് പറയുന്നവരാണ്  തലശേരിക്കാരെന്ന് എഡിജിപി എസ്. ശ്രീജിത്ത് ; ബോംബേറിൽ പരിക്കേറ്റ ആദ്യ ഐപിഎസുകാരൻ താനാണെന്നും ശ്രീജിത്ത്

Jan 14, 2026 02:28 PM

ബോംബേറ് കേസുകളിൽ അറസ്റ്റു ചെയ്യുമെന്ന് പറയുമ്പോൾ അങ്ങോട്ടു വന്നോളാം എന്ന് പറയുന്നവരാണ് തലശേരിക്കാരെന്ന് എഡിജിപി എസ്. ശ്രീജിത്ത് ; ബോംബേറിൽ പരിക്കേറ്റ ആദ്യ ഐപിഎസുകാരൻ താനാണെന്നും ശ്രീജിത്ത്

ബോംബേറ് കേസുകളിൽ അറസ്റ്റു ചെയ്യുമെന്ന് പറയുമ്പോൾ അങ്ങോട്ടു വന്നോളാം എന്ന് പറയുന്നവരാണ് തലശേരിക്കാരെന്ന് എഡിജിപി എസ്. ശ്രീജിത്ത് ; ബോംബേറിൽ...

Read More >>
സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

Jan 14, 2026 01:06 PM

സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന്...

Read More >>
മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ  യുവതി എക്സൈസ് പിടിയിൽ

Jan 14, 2026 11:29 AM

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ് പിടിയിൽ

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ്...

Read More >>
കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

Jan 14, 2026 10:35 AM

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ്...

Read More >>
കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

Jan 14, 2026 09:37 AM

കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ...

Read More >>
Top Stories

News Roundup

News from Regional Network