(www.panoornews.in)ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്പെക്ടർ സി.സി. ലതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.ഈ കഴിഞ്ഞ ജനുവരി 10-ന് പുലർച്ചെയാണ് സംഭവം നടന്നത്.
കണ്ണൂർ സിറ്റി കമ്മീഷണർ നിധിൻരാജ് പി ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം എ.സി.പി. കണ്ണൂർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡ് സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

പുലർച്ചെയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും, പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയായ ബർണശ്ശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ(24) സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ. കരുണാകരൻ, എസ്.ഐ. ആർ.പി. വിനോദ്, എസ്.ഐ. സി. രഞ്ചിത്ത്, എ.എസ്.ഐ. ശ്രീജിത്ത്, സി.പി.ഒ. മിഥുൻ, സി.പി.ഒ. പ്രമീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
Kannur City Police arrest suspect in case of burning bike parked at home












































.jpeg)