(www.panornews.in)മറ്റ് താരങ്ങളിൽ നിന്നകന്ന് സൂപ്പർ താര പരിവേഷം ശ്രീനി ആഗ്രഹിച്ചിരുന്നില്ലെന്നും അനുസ്മരണം ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു.എം. ഹരീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാസൻ്റെ ആത്മസുഹൃത്തും, നാടക സഹയാത്രികനുമായ രവീന്ദ്രനാഥ് മാണിയത്ത് ഓർമ്മകൾ പങ്കുവച്ചു.
ചിത്രകാരൻ ബി ടി കെ അശോക് ശ്രീനിവാസൻ്റെ ചിത്രം വേദിയിൽ ലൈവായി വരച്ചതും വേറിട്ട കാഴ്ചയായി. ശ്രീനിവാസൻ സിനിമകളിലെ പ്രധാന രംഗങ്ങളിലെ പ്രദർശനം, ശ്രീനിവാസൻ ചിത്രങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളുടെ പ്രദർശനം എന്നിവ നടന്നു.
നിറം സെക്രട്ടറി ബൈജു ഭാസ്ക്കർ സ്വാഗതവും, ബോബി സഞ്ജീവ് നന്ദിയും പറഞ്ഞു. പവി കോയ്യോട് വരച്ച ശ്രീനിവാസൻ ചിത്രങ്ങളുടെ കാരിക്കേച്ചർ പ്രദർശനവും, ശ്രീനിവാസൻ ജനിച്ചു വളർന്ന പാട്യത്തെ വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച മണൽ ഉപയോഗിച്ച് ചിത്രകാരൻ കെ. വത്സൻ വരച്ച ശ്രീനിയുടെ മണൽ ചിത്രവും ആസ്വാദക മനം കവർന്നു.
Sreenivasan was a film star without pretense in his life, says KP Mohanan MLA; 'Sreenivasan in Memories' organized in memory of Sreenivasan under the patronage of Nirma Pannyannur











































.jpeg)