പാനൂർ : (www.panoornews.in)പാനൂരിൽ ക്വീൻസ് വൈസ് വുമൺസ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി വൈസ് മെന്‍ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയന്റെ കീഴിലാണ് വൈസ് വിമൻസ് ക്ലബ് ഓഫ് പാനൂർ പ്രവർത്തനമാരംഭിച്ചത്.
നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രതിഭ കലാ നികേത് ഹാളിൽ ചേർന്ന ചടങ്ങിൽ കൂത്തുപറമ്പ് ഷീറോസ് വൈസ് വുമൺസ് ക്ലബ് പ്രസിഡണ്ട് സി വി സുരഭി അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ വാർഡ് കൗൺസിലർമാരായ പി കെ ഷെമിന സുബൈർ, അൻസത്ത് മീത്തൽ എന്നിവർ സംസാരിച്ചു. '
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ കർമ്മത്തിന് വെസ്റ്റ് ഇന്ത്യ റീജിനൽ ഡയറക്ടർ പി എസ് ഫ്രാൻസിസ് നേതൃത്വം നൽകി. ഡിസ്ട്രിക് 4 ഗവർണർ സാബു കുര്യാക്കോസ് അംഗത്വവിതരണം വിതരണം നടത്തി. ക്ലബ്ബിന്റെ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി കിടപ്പു രോഗിക്കുള്ള സഹായധനം മുൻ റീജിയണൽ ഡയറക്ടർ കെ എം ഷാജി കൈമാറി. ക്ലബ് പതാക നിയുക്ത പ്രസിഡണ്ട് ടി ഭാർഗവിക്ക് കൈമാറി റീജിയണൽ ' സെക്രട്ടറി സുന്ദർ രാജലു ഫ്ലാഗ്' 'പ്രസന്റേഷൻ നടത്തി.
64-ാം വയസ്സിൽ ഡിഗ്രി ഒന്നാം ക്ലാസിൽ വിജയിച്ച ക്ലബ്ബ് പ്രസിഡന്റ് ടി. ഭാർഗവിയെ ഷാളും മെമന്റൊയും നൽകി ഏരിയ സർവീസ് ഡയറക്ടർ സി വിശ്വനാഥൻ ആദരിച്ചു.


സി.കെ ഋതുപർണ അവതരിപ്പിച്ച രംഗപൂജ യോടെയാണ് പരിപാടി ആരംഭിച്ചത്.
ക്ലബ്ബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്ഥാനമേറ്റ പ്രസിഡന്റ് ടി ഭാർഗവി, സെക്രട്ടറി കെ ശോഭ, സി എം 'ലത, യാശോദ പയ്യൻ, പി കെ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം സ്വാഗതവും ഷീറോസ് ക്ലബ് സെക്രട്ടറി എ.ടി സവിത നന്ദിയും പറഞ്ഞു
Queen's Vice Women's Club begins operations in Panur











































