(www.panoornews.in)കടുവയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തല്‍ കുട്ടനാണ് (57) കൊല്ലപ്പെട്ടത്.തോഡർ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.


കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി സോളൂർ ജംഗ്ഷനില്‍ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു.
Middle-aged man killed in tiger attack in Gudalur; locals block national highway











































