വിജയസാധ്യത മങ്ങുന്നതായി സി പി ഐ വിലയിരുത്തൽ ; പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ പോകുമെന്നും മന്ത്രിമാരും നേരിട്ടത് കടുത്ത മത്സരമെന്നും വിലയിരുത്തൽ

വിജയസാധ്യത മങ്ങുന്നതായി സി പി ഐ വിലയിരുത്തൽ ; പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ പോകുമെന്നും  മന്ത്രിമാരും നേരിട്ടത് കടുത്ത മത്സരമെന്നും  വിലയിരുത്തൽ
Apr 11, 2026 02:36 PM | By Rajina Sandeep

(www.panoornews.in)തിരഞ്ഞെടുപ്പിന് പിന്നാലെ മണ്ഡലം കമ്മിറ്റികൾ നൽകിയ പ്രാഥമിക കണക്കുകൾ സിപിഐയെ കടുത്ത ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ മൂന്ന് പ്രമുഖ മണ്ഡലങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരമാണ് നേരിട്ടതെന്നുമാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്.

സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും.

അതേസമയം, എൽഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എസ്ഡിപിഐ വോട്ട് വേണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. 'ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്. ജനങ്ങള്‍ എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

CPI assesses that chances of victory are fading; Peerumedu, Thrissur, and Nadapuram constituencies will be lost and ministers also face tough competition

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:42 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

Apr 12, 2026 02:30 PM

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി...

Read More >>
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ  കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 09:50 AM

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ...

Read More >>
എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

Apr 12, 2026 09:45 AM

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ  പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:38 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

Apr 11, 2026 05:49 PM

അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു...

Read More >>
Top Stories

News Roundup