പെരിങ്ങത്തൂർ:(www.panoornews.in) മുക്കിൽ പീടികയിലെ കൂവ്വപനത്തിൽ എട്ടു വയസുള്ള ഹംദാൻ അബ്ദുള്ളയ്ക്കാണ് നായയുടെ കടിയേറ്റത്.അയൽ പക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ കടിയേറ്റത്. പാനൂരിലെ താലൂക്ക് ആശുപതിയിലും പിന്നീട് തലശേരി ഗവഃ ആശുപത്രിയിലും ചികിൽസ തേടി .
പരിക്ക് സാരമുള്ളതല്ല. എസ് വൈ എസ് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി സമീർ സഖാഫിയുടെ മകനാണ് ഹംദാൻ അബ്ദുള്ള. രൂക്ഷമായ തെരുവു നായ ശല്യം നിലനിൽക്കുന്ന പ്രദേശത്ത് മദ്രസയിലും സ്‌കൂളിലും പോകുന്ന കുട്ടികൾക്ക് വലിയ ഭീഷണിയാണ്. നഗരസഭയും ബന്ധപ്പെട്ടവരും ഇതിന് പരിഹാരം കാണന്നമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
Stray dog harassment is rampant in Pullukkara, Peringathur; an eight-year-old boy was bitten while playing with his friends at a neighboring house.












































