കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു

കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ;  പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു
Apr 16, 2026 08:51 AM | By Rajina Sandeep

(www.panoornews.in)പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. ആശുപത്രിയിൽ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയുടേതാണ് ഭ്രൂണം. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിനെ കുഴയ്ക്കുന്നത്.

പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിൻ്റെ നീക്കം.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയത്.

യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.

The body of a six-month-old fetus was found in Kozhikode.

Next TV

Related Stories
'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം

Apr 16, 2026 11:27 AM

'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം

സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത...

Read More >>
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ;  പോലീസ് കേസ്

Apr 16, 2026 11:15 AM

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ; പോലീസ് കേസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ; പോലീസ്...

Read More >>
കണ്ണൂരിൽ  നിയന്ത്രണംവിട്ട സ്കൂട്ടർ  റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ;  യുവാവ് മരിച്ചു

Apr 16, 2026 09:37 AM

കണ്ണൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ; യുവാവ് മരിച്ചു

കണ്ണൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ; യുവാവ്...

Read More >>
വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന്  അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Apr 16, 2026 09:35 AM

വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച്...

Read More >>
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
Top Stories

News Roundup