വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന്  അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
Apr 16, 2026 09:35 AM | By Rajina Sandeep

(www.panoornews.in)വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

വിഴിഞ്ഞത്തെ ഒരു ബാറില്‍ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറില്‍ വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഈ തര്‍ക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദ്ദിച്ര്ദ്ത്ത് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശനിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന കാര്‍ യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

റോഡില്‍ വീണിട്ടും യുവാക്കള്‍ സുമനെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തില്‍ അച്ചു എസ് ബാബു, സഹോദരന്‍ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Brutal murder following an argument at a bar in Vizhinjam; Youth beaten to death on the road

Next TV

Related Stories
'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം

Apr 16, 2026 11:27 AM

'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം

സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത...

Read More >>
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ;  പോലീസ് കേസ്

Apr 16, 2026 11:15 AM

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ; പോലീസ് കേസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി ; പോലീസ്...

Read More >>
കണ്ണൂരിൽ  നിയന്ത്രണംവിട്ട സ്കൂട്ടർ  റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ;  യുവാവ് മരിച്ചു

Apr 16, 2026 09:37 AM

കണ്ണൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ; യുവാവ് മരിച്ചു

കണ്ണൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ചു ; യുവാവ്...

Read More >>
കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ;  പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു

Apr 16, 2026 08:51 AM

കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു

കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം...

Read More >>
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
Top Stories

News Roundup