(www.panoornews.in)യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ഭര്‍ത്താവായ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും, 15000 രൂപ പിഴയും കോടതി വിധിച്ചു. ആലക്കോട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കൂളാച്ചിയില്‍ കതിരം പുലക്കരയില്‍ പി.സി ബിനീഷിനെ (33) ആണ് പിഴ അടക്കാനും തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഫിലിപ് തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ ഭാര്യയായ കാവുംപടിയില്‍ താമസക്കാരിയായ ശാസ്താംകോട്ട സ്വദേശിനി അഭിരാമി (30) യെയാണ് പ്രതി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2020 ഓഗസ്റ്റ് 21 ന് രാവിലെ പതിനൊന്നരയോടെ ആലക്കോട് പള്ളിക്ക് സമീപം വച്ചാണ് സംഭവം.
അഭിരാമി പ്രതിയെ ഒഴിവാക്കി മറ്റൊരാളുടെ കൂടെ കഴിയുന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായി ആരോപിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ജില്ലാ ഗവ.പ്ലീഡര്‍ ഇ. ജയറാംദാസ് ഹാജരായി.
Attempted murder against wife; Thalassery First Additional District Sessions Court sentences accused to 5 years rigorous imprisonment and fine




































