'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌
Apr 20, 2026 02:28 PM | By Rajina Sandeep

(www.panoornews.in)വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌. ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമായിട്ടുണ്ടാവാം. വളവിൽ വേണ്ട ജാഗ്രത പുലർത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്‍റെ വശങ്ങളിൽ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ആശുപത്രിയിൽ ആയതിനാൽ ഡ്രൈവറുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുതാലേ കൂടുതൽ വ്യക്തത വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം സംബന്ധിച്ച റിപ്പോർട്ട്‌ പൊള്ളാച്ചി ആർടിഒ തമിഴ്നാട് സർക്കാരിന് കൈമാറി. വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുകയാണ്.

കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

'Driver's lack of experience may have caused the accident'; Motor Vehicle Department's investigation report into Valparai accident

Next TV

Related Stories
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Apr 20, 2026 02:33 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ്...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 01:53 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ...

Read More >>
ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ  മനസ് തുറന്ന്  കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

Apr 20, 2026 01:18 PM

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി...

Read More >>
റിട്ട. സർക്കിൾ ഇൻസ്പെക്ടർ  സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്

Apr 20, 2026 12:52 PM

റിട്ട. സർക്കിൾ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്

റിട്ട. സർക്കിൾ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന്...

Read More >>
Top Stories

News Roundup