സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു ; തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ് പ്രതിഷേധക്കാർ

സംസ്ഥാനത്ത്  ഹർത്താൽ ആരംഭിച്ചു ;  തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ് പ്രതിഷേധക്കാർ
Apr 28, 2026 08:29 AM | By Rajina Sandeep

(www.panoornews.in)കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ തമ്പാനൂരില്‍ ബസും ഓട്ടോയും അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു.

വിദ്യാര്‍ത്ഥിയുടെ മരണത്തിൽ പ്രതിയായ ഡോ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.

നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.

Hartal begins in the state; Protesters block buses and autos in Thampanoor

Next TV

Related Stories
ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

Apr 28, 2026 09:26 AM

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നെന്ന്  എറണാകുളത്ത് ഫ്ലക്സ്

Apr 28, 2026 08:54 AM

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നെന്ന് എറണാകുളത്ത് ഫ്ലക്സ്

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ...

Read More >>
24 കാരന്  ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

Apr 28, 2026 08:39 AM

24 കാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

24 കാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര...

Read More >>
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

Apr 27, 2026 10:55 PM

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ...

Read More >>
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി

Apr 27, 2026 09:59 PM

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി...

Read More >>
Top Stories

News Roundup