പാനൂർ: (www.panoornews.in)വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് അധ്യാപകരുടെ കഴിവ് വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ മുഴുവൻ അധ്യാപകർക്കുമായി നാല് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള പരിശീലന സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
പഠനരീതികളിലെ പുതുമകൾ, വിദ്യാർത്ഥികളുമായി ഫലപ്രദമായ ഇടപെടൽ, സാങ്കേതിക വിദ്യയുടെ പ്രയോജനം എന്നിവ ഉൾപ്പെടുന്ന പരിശീലനങ്ങൾ അധ്യാപകർക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ. പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു.
മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ടി.കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബൈജു മുഖ്യാതിഥിയായി പങ്കെടുത്തു.ടി. മുഹമ്മദ് ഹനീഫ്, പി.ടി.എ പ്രസിഡണ്ട് പി.കെ റഫീഖ്, എൻ. മുഹമ്മദ് മൗലവി, ചിറ്റുളി യൂസഫ്, ടി. റഷീദ്, അലി, ഒ. ഖാലിദ്, ജിഷ, മിനി എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും റുമാന ബഷീർ നന്ദിയും പറഞ്ഞു. പരിശീലനപരിപാടി അധ്യാപക സമൂഹത്തിന് പ്രചോദനമായി മാറുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
An exciting start to the four-day teacher empowerment program at Najathul Islam Nursery and UP School, Panur, with the theme “Strong Teachers, Bright Future”.


































.jpeg)

.jpeg)







