(www.panoornews.in)അജ്മാനിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി (62) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വർഷങ്ങളായി അജ്മാനിൽ ഹോട്ടൽ കച്ചവടം ചെയ്തുവരികയായിരുന്നു
An expatriate Malayali met with a tragic end in an accident while returning home from Kozhikode airport; the accident occurred in Pariyaram











































