ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ  കുറ്റപത്രം
May 9, 2026 12:46 PM | By Rajina Sandeep

(www.panoornews.in)കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടക്കേസിൽ കുറ്റപത്രം തയ്യാറായി. ജയിൽ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ച കുറ്റപത്രത്തിൽ എണ്ണിപ്പറയുന്നു. എന്നാൽ ജയിൽചാട്ടത്തിന് ജയിലിനകത്തുനിന്നും പുറത്തു ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

ക്രൈം ബ്രാഞ്ച് എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലഴി മുറിച്ച ആയുധത്തെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കേണ്ട കോഴിക്കോടുള്ള എൻ.ഐ.ടിയിൽ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 500 പേജുള്ള കുറ്റപത്രത്തിൽ സഹതടവുകാരായ നാലുപേർക്ക് ജയിൽചാട്ടത്തെക്കു റിച്ച് കൃത്യമായ വിവരമുണ്ടായിരു ന്നതായി സൂചിപ്പിക്കുന്നു.


ജയിൽ ഉദ്യോഗസ്ഥർ, തടവുകാർ പോലീസ് ഉദ്യോഗസ്ഥർ, താത്കാലിക ജീവനക്കാർ തുടങ്ങി 150 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഗോവിന്ദച്ചാമിയുടെ മൊഴിയും വിശദമായെടുത്തിരുന്നു. ജയിലിനകത്തും പുറത്തുമായി 25-ഓളം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ഒറ്റക്കൈയിൽ ജയിൽവളപ്പിലെ തെങ്ങിൽവരെ കയറുന്ന കായികബലമുള്ള ഇയാൾക്ക് ജയിൽ മതിൽ ചാടിക്കടക്കാനാകുമെന്ന് അന്വേഷണത്തിൽകണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്.


സെൻട്രൽ ജയിലിലെ 10-ാം നമ്പർ ബ്ലോക്കിലെ ബി സെല്ലിൻ്റെ ഇരുമ്പഴികളെല്ലാം തുല്യരീതിയിൽ മുറിച്ചുമാറ്റിയാണ് ജയിൽ ചാടിയത്. ജയിലിന് പുറത്തുകട ക്കാൻ 'അമാനുഷികമായ' കരുത്താണ് പ്രകടിപ്പിച്ചത്. ഒരുവർഷത്തെ തയ്യാറെടുപ്പുകൾക്കുശേഷമാണ് ജയിൽ ചാടിയത്. പകൽ ഉറങ്ങി, രാത്രി ഉറങ്ങാതെ കമ്പി മുറിച്ചു. സെല്ലിനകത്തേക്ക് പൂച്ച കയറ്റുന്നത് തടയാനായി തുണി കെട്ടിയിരുന്നു.


ആ മറ മുതലാക്കി അരം പോലുള്ള മൂർച്ചയേറിയ സാധനം കൊണ്ട് അഴി മുറിച്ചു. അഴിയറുക്കാൻ തുടങ്ങിയത് ജയിൽചാട്ടത്തിന് നാലുമാസം മുൻപാണ്. ജയിലിൽ ഉണക്കാനിട്ടിരുന്ന മുണ്ടുകൾ കൂട്ടിക്കെട്ടി കയറു പോലെയാക്കി. ഒറ്റക്കയ്യും, പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ജയിൽ ചാട്ടത്തിന് ജീവനക്കാരോ സഹ

തടവുകാരോ സഹായിച്ചതിന് തെളിവില്ല. ജയിൽച്ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗോവിന്ദച്ചാമി തടവ് ചാടിയശേഷം നാലുമണിക്കുറോളം ജയിലിനകത്ത് പതുങ്ങിയിരുന്നിട്ടും സുരക്ഷാ ജീവനക്കാർ കണ്ടില്ല. ജയിൽച്ചാട്ടം നടക്കുമ്പോൾ പത്താം നമ്പർ ബ്ലോക്കിന് രണ്ട് ഷിഫ്റ്റുകളിലായി നാല് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാർഡന്മാർ മുഴുവൻ സമയവും മൊബൈൽ ഫോണിൽ കളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ പരിശോധിക്കാൻ ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചിരുന്ന പ്ലേറ്റ് പുറത്തെറിഞ്ഞ് ഗോവിന്ദച്ചാമി പരീക്ഷിച്ചെങ്കിലും വാർഡൻമാർ ശ്രദ്ധിച്ചില്ല. കമ്പി നൂൽവണ്ണമായിട്ടും ജീവനക്കാർ അറിഞ്ഞില്ല. സെല്ലുകളിൽ നടക്കുന്ന പരിശോധന പ്രഹസനമാണ്. പ്രഹസനമാണ്. ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ചുമണിക്കൂർ കഴിഞ്ഞാണ്. ജയിലിന് തൊട്ടടുത്തുള്ള സിക്കയിലെ പരിശീലകർ പരേഡിന് പോകുമ്പോഴാണ് ചുറ്റുമതിലിൽ ജയിൽ ചാടാൻ ഉപയോഗിച്ച തുണി കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചു.


ശരീരം മെലിയാൻ മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തടവുകാർ ആരും ജയിൽ ചാടില്ലെന്ന അമിതവിശ്വാസം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.

Govindachamy's jail escape; Crime Branch chargesheet says officials committed serious lapses

Next TV

Related Stories
കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

May 9, 2026 01:14 PM

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി...

Read More >>
വീഡിയൊ പകർത്താൻ നിന്നില്ല ;  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

May 9, 2026 01:05 PM

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ്...

Read More >>
കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

May 9, 2026 12:49 PM

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ...

Read More >>
മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

May 9, 2026 10:51 AM

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ...

Read More >>
കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

May 9, 2026 09:49 AM

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത്...

Read More >>
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ  അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും

May 9, 2026 09:46 AM

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ...

Read More >>
Top Stories










News Roundup