(www.panoornews.in)കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിപണിയിൽ ഏകദേശം മുപ്പത്തി അഞ്ച് ലക്ഷം രൂപയോളം വില വരുന്നഒരു കിലോ തൂക്കം വരുന്ന എംഡി എം എ പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
പന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റി അപ്പാർട്ട്മെന്റിൽ സമീപത്ത് വെച്ച് ഹരിയാന രജിസ്ട്രേഷൻ കാർ തടഞ്ഞുവെച്ച്നടത്തിയ പരിശോധനയിലാണ്വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു എംഡി എം എ കണ്ടെത്തിയത്.കാറിൽ ഉണ്ടായിരുന്ന മലപ്പുറം പള്ളിക്കൽ ബസാർചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ,
മലപ്പുറം ചേലേമ്പ്ര മേലെ തൊടി ആദിൽഷ,മലപ്പുറം ഐക്കരപ്പടി അമ്പായത്തിങ്കൽ കുറിയേടം മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിൽ നിന്നുംലഹരി ശേഖരിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവരും ഏറെനാളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു അതിനിടയിലാണ് അർദ്ധരാത്രി പിടിയിലാവുന്നത്.
അറസ്റ്റ് രേഖപ്പെടുത്തു
Massive drug bust in Kozhikode's Panthirankavu; Three arrested with MDMA worth Rs 35 lakh













































