(www.panoornews.in)ബംഗളൂരുവിൽ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടി . ആളുകൾ നോക്കി നിൽക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം.
ഒരാൾ കറുത്ത വസ്ത്രം ധരിച്ച് ടൂവീലറിൽ വന്നിറങ്ങുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഈ സമയം അവിടേക്ക് ഒരു സ്ത്രീ നടന്നുവരുന്നത് കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ ആൾ യുവതിക്ക് മേൽ ചാടിവീണ് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചു.
എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.


സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "വീഡിയോ പകർത്തി നിൽക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളിൽ അഭിമാനം കൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
Youths stop man who tried to kill wife by slitting her throat in Bengaluru, didn't stop to record video












































