കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി.
adimage

കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി.

കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി. adimage
2026-07-11T11:35:00 | By Rajina Sandeep
#koodali #Accident #Wedding #Bengaluru

കണ്ണൂർ:(www.panoornews.in)ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകട സ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ അര്‍ദ്ധരാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പരിശോധിക്കുന്നുണ്ട്.

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെയാണ് ഷാനിന്റെ ബന്ധുക്കള്‍ വിവരം അറിയുന്നത്. ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയാണ്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടുകയായിരുന്നു.

കണ്ണൂർഅലവിൽ സ്വദേശിയായ ഷാനിന് പുറമേ നീലേശ്വരം സ്വദേശികളിലൊരാൾ അപകടത്തിൽ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. മറ്റു രണ്ടു പേർ ന്യൂഡൽഹി, ഹൈദരാബാദ് സ്വദേശികളാണ്. മരിച്ച എല്ലാവരും ബംഗളൂരു ബിഎംഎസ് കൊളജിൽ നിന്ന് ബി ടെക് എയറോ സ്പേസ് എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയവരാണ്.

കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീൻ്റെയും ഷംന സിറാജിൻ്റെയും മകനായ ഷാൻ സിറാജ് (21), നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശി റിസ് വാൻ (21) എന്നിവരാണ് മരിച്ച മലയാളികൾ. ന്യൂഡൽഹി സ്വദേശി പരം ഛേത്രി (21), ഹൈദരാബാദ് സ്വദേശി ഹർഷ് സതൂരി (21) എന്നിവരാണ് മരിച്ച മറ്റുള്ളവർ.ബംഗളൂരുവിൽ നിന്ന് കണ്ണൂർ അലവിലിലേക്ക് ഷാൻ്റെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറാണ് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപിനെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പരം ഛേത്രിയാണ് കാർ ഓടിച്ചിരുന്നതെന്ന് കരുതുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലുമാണുള്ളത്. കനത്ത മഴയും കാറിൻ്റെ അമിത വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിവരം.

Content Highlight: Kootali Car Accident Kannur: 4 Friends Killed on Way to Wedding from Bengaluru

#koodali #Accident #Wedding #Bengaluru

adimage adimage

Next TV

adimage
Related Stories
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
adimage
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
adimage
Top Stories










News Roundup






adimage