#Social Media Case #Cyber Crime #Valliyayi #Kerala Police #Online Threat
പാനൂർ:(www.panoornews.in)സാമൂഹ്യ മാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു ഈസ്റ്റ് വള്ള്യായി സ്വദേശി എ.കെ. ഷിനിൽ നൽകിയ പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ മെയ് 20 മുതൽ സാമൂഹ്യ മാധ്യമങ്ങൾ വഴി നിരന്തരം അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
അച്ചാർ സുജിത്ത്, മൊകേരി സ്വദേശി ധീരജ്, തില്ലങ്കേരി സ്വദേശി ജയപ്രകാശ്, ഇരിണാവ് സ്വദേശി പ്രബിൻ, സുജിത് കുമാർ എന്നിവർക്കെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയും നടത്തിയെന്നാണ് പരാതിയുടെ അടിസ്ഥാനം.



സൈബർ നിയമപ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
Content Highlight: Panoor Police Register Case Against 5 for Social Media Threat and Defamation
#Social Media Case #Cyber Crime #Valliyayi #Kerala Police #Online Threat




































.jpeg)
.jpeg)
.jpeg)
.jpeg)







