പാനൂർ സർവീസ് സഹകരണ ബാങ്ക് പി.കെ. പ്രവീൺ എംഎൽഎക്ക് സ്വീകരണം നൽകി; എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
adimage

പാനൂർ സർവീസ് സഹകരണ ബാങ്ക് പി.കെ. പ്രവീൺ എംഎൽഎക്ക് സ്വീകരണം നൽകി; എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പാനൂർ സർവീസ് സഹകരണ ബാങ്ക് പി.കെ. പ്രവീൺ എംഎൽഎക്ക് സ്വീകരണം നൽകി; എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു adimage
2026-07-13T13:33:00 | By Rajina Sandeep
#PK Praveen MLA #Co-operative Bank #Panoor #A Plus Students #Education #Koothuparamba

പാനൂർ: പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും കൂത്തുപറമ്പ് നിയോജക മണ്ഡലം എംഎൽഎയുമായ പി.കെ. പ്രവീണിന് സ്വീകരണം നൽകി.

ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.

ബാങ്ക് പ്രസിഡന്റ് പി. ദിനേശൻ അധ്യക്ഷത വഹിച്ചു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിൽ പി.കെ. പ്രവീണിന് ആദരവും നന്ദിയും അറിയിച്ചായിരുന്നു സ്വീകരണം.

സ്വീകരണത്തിന് മറുപടിയായി പി.കെ. പ്രവീൺ നന്ദി പറഞ്ഞു. സഹകരണ മേഖലയുടെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ പഠന മികവിനും ബാങ്ക് നൽകുന്ന പിന്തുണ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.പി. ചന്ദ്രൻ മാസ്റ്റർ, കെ. സുഗതൻ മാസ്റ്റർ, സജീന്ദ്രൻ പാലത്തായി, പി.കെ. രമേശൻ മാസ്റ്റർ, ബാങ്ക് സെക്രട്ടറി ടി.കെ. വിനോദ്, വൈഗ അനീഷ്, അനാമിക വി.കെ എന്നിവർ സംസാരിച്ചു.

Content Highlight: Panoor Service Co-operative Bank Honors PK Praveen MLA and A+ Students

#PK Praveen MLA #Co-operative Bank #Panoor #A Plus Students #Education #Koothuparamba

adimage adimage

Next TV

adimage
Related Stories
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
adimage
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Jul 13, 2026 03:33 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി. അധ്യാപകന്റെ...

Read More >>
adimage
Top Stories

News Roundup

adimage