വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ
adimage

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ adimage
2026-07-21T19:42:00 | By Rajina Sandeep
#POCSO Case #Chombala Police #School Student Assault #Vadakara Arrest #Bus Sexual Assault #Remand

വടകര:  വടകര സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത POCSO കേസ് പ്രതിയെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. വടകര ചെരണ്ടത്തൂർ നീലിയേടത്ത് മീത്തൽ വീട്ടിലെ ചന്ദ്രൻ എൻ.എം (59) ആണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ 16ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ മുക്കാളി വെച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി ഇറങ്ങേണ്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ വടകരയിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചു.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ചോമ്പാല പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ബസിലെ CCTV ദൃശ്യങ്ങളും ഇരയായ കുട്ടി നൽകിയ അടയാള വിവരങ്ങളുമാണ് അന്വേഷണത്തിന് നിർണായകമായത്. രൂപസാദൃശ്യമുള്ള നിരവധി പേരെ നിരീക്ഷിച്ച ശേഷമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ചോമ്പാല SHO ഷമീൽ പി.പി, ASI സിജിൽ കുമാർ, SCPO ഷമീർ വി.കെ.ടി, CPOമാരായ രജീഷ് ആർ, രാജേഷ് എം.കെ, ശ്രീജേഷ് സി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര JFC M കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Content Highlight: Vadakara POCSO Case Arrest: 59-Year-Old Held for Sexual Assault on School Student in Bus

#POCSO Case #Chombala Police #School Student Assault #Vadakara Arrest #Bus Sexual Assault #Remand

adimage adimage

Next TV

adimage
Related Stories
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
adimage
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
adimage
Top Stories

GCC News

adimage