പെരിങ്ങത്തൂർ:(www.panoornews.in)കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവായ പ്രതിക്ക് ജീവപര്യന്തം തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ.
ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ആർ. ഡെന്നിയാണ് ശിക്ഷ വിധിച്ചത്.പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ സി.മോഹനൻ (63) ആണ്കേസിലെ പ്രതി.
പ്രതിയുടെ ഭാര്യ പി.കെ. രതിയെയാണ് (51) 2021 ഡിസംബർ 22 ന് രാത്രി വീട്ടിനകത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
വീട്ടിൽ നിന്നുമുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ മുൻഭാഗവും പിൻ ഭാഗവും ഉള്ളിൽ നിന്ന് അടച്ചിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കടന്നത്.



രതി കഴുത്ത് അറ്റ നിലയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പടിക്കൽ കൂലോത്ത് പി.കെ.ഷിനോജിൻ്റെപരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ദമ്പതികൾക്ക് ധനിൽ, ധനുഷ എന്നീ രണ്ട് മക്കളുണ്ട്.
എം.അഭിഷിക്, അനിഷ പ്രകാശൻ, സയിന്റിഫിക് കെ. ശ്രീജ, ഫോറൻസിക് സർജ്ജൻ ഡോ.ഗോപാലകൃഷ്ണപിള്ള, ഡോ. സ്മിത, പോലീസ് ഓഫീസർമാരായ ചൊക്ലി സി.ഐ -സി. ഷാജു, സൂരജ് ഭാസ്കരൻ, എം.മനോജ്, ഷംസീർ, മനീഷ്, സരൂപ്, കെ.വി. സീന, യതീഷ് എൻ.സി, പാനൂർ നഗരസഭാ സെക്രട്ടറിയായിരുന്ന കെ.രാജൻ, വില്ലേജ് ഓഫീസർമാരായ രജനി, ഉമ്മർ തൊണ്ടിയിൽ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരായത്
Content Highlight: Peringathur Murder Case: Husband Sentenced to Life for Killing Wife














































