പാനൂർ:(www.panoornews.in)സ്വയം തൊഴിൽ സംരംഭകരെ പരമാവധി ലക്ഷ്യമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്ക്കരിക്കുന്ന പദ്ധതികൾ ജനശ്രദ്ധയാകർഷിക്കുന്നു. പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭമായി മൊകേരിയിൽ മാതൃകാ ബേക്കറി സ്വീറ്റ്സ് & കാറ്ററിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളുടെ ഭാഗമായി 70 ഓളം സംരംഭങ്ങളാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിവർഷം ആരംഭിച്ചത്. നിരവധി പേർക്കാണ് ഇത്തരം സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ ജോലി ലഭിച്ചത്.


മാതൃകാ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ മൊകേരിയിൽ ആരംഭിച്ച മാതൃകാ ബേക്കറി സ്വീറ്റ്സ് & കാറ്ററിംഗ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത് അധ്യക്ഷനായി. വൈസ് പ്രസി.ടി.ടി റംല, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ. പ്രസീത എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പി. ജിജേഷ് സ്വാഗതവും, കെ.പ്രിയേഷ് നന്ദിയും പറഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്. സംഘത്തിന് കീഴിൽ കാറ്ററിംഗ് യൂണിറ്റ് ഉടൻ ആരംഭിക്കും.
A model bakery, sweets and catering unit has been started in Mokeri as an initiative of the Panur Block Panchayat.
