ജീവപര്യന്തം തടവുശിക്ഷ ലഭിച്ച വരനെ വേണ്ടെന്ന് വയ്ക്കാതെ യുവതി ; ഒടുവിൽ വിവാഹത്തിനായി വരന് അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

ജീവപര്യന്തം തടവുശിക്ഷ ലഭിച്ച വരനെ   വേണ്ടെന്ന് വയ്ക്കാതെ  യുവതി ; ഒടുവിൽ വിവാഹത്തിനായി വരന്  അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Jul 12, 2025 01:13 PM | By Rajina Sandeep

(www.panoornews.in)വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോൾ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നൽകിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്‍റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെൺകുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.

'സ്നേഹം അതിരുകൾ തിരിച്ചറിയുന്നില്ല. അത് തടസങ്ങളെ ചാടിക്കടക്കുന്നു, വേലികളെയും മതിലുകളെയും ഭേദിച്ച്, പ്രത്യാശയോടെ അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നു' പ്രശസ്ത അമേരിക്കൻ കവി ആഞ്ചലോയെ ഉദ്ധരിച്ച് ജസ്റ്റിസ് പറഞ്ഞു. തടവുകാരന്‍റെ സ്വന്തം വിവാഹത്തിന് അടിയന്തര അവധി അനുവദിക്കാൻ ജയിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താൽ ജയിൽ അധികൃതർ ഈ വിഷയത്തിൽ പരോൾ നിഷേധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, കോടതി അതിന്‍റെ അസാധാരണ അധികാരം വിനിയോഗിച്ച് 15 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. തടവുകാരന്‍റെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പേ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, അയാൾക്ക് ജീവപര്യന്തം തടവ് ലഭിച്ചതിന് ശേഷവും, ആ പെൺകുട്ടി വിവാഹവുമായി മുന്നോട്ട് പോകാൻ നിർബന്ധം പിടിക്കുകയായിരുന്നു.

തുടർന്ന്, തടവുകാരന്‍റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 'ഈ കേസിനെ ഞാൻ ആ പെൺകുട്ടിയുടെ കണ്ണിലൂടെയാണ് നോക്കുന്നത്. തടവുകാരന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് ശേഷവും അവളുടെ സ്നേഹം തുടരുന്നു' എന്ന് കോടതി നിരീക്ഷിച്ചു.

വിവാഹം ജൂലൈ 13 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്നതിനാൽ, നാളെ മുതൽ 15 ദിവസത്തേക്ക് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജൂലൈ 26 വൈകുന്നേരം നാല് മണിക്ക് മുമ്പായി തടവുകാരൻ ജയിലിൽ തിരിച്ചെത്തണം. 'ആ പെൺകുട്ടി സന്തോഷവതിയായിരിക്കട്ടെ, ഈ കോടതി അവൾക്ക് എല്ലാ ആശംസകളും ചൊരിയുന്നു എന്നും ജസ്റ്റിസ് പറഞ്ഞു.

Woman refuses to reject groom sentenced to life imprisonment; Kerala High Court finally grants extraordinary parole to groom for marriage

Next TV

Related Stories
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

May 9, 2026 05:12 PM

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക്...

Read More >>
കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

May 9, 2026 04:47 PM

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത്...

Read More >>
അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

May 9, 2026 02:35 PM

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ്...

Read More >>
കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

May 9, 2026 01:14 PM

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി...

Read More >>
വീഡിയൊ പകർത്താൻ നിന്നില്ല ;  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

May 9, 2026 01:05 PM

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ്...

Read More >>
കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

May 9, 2026 12:49 PM

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ...

Read More >>
Top Stories

News Roundup

News from Regional Network