പാനൂർ:(www.panoornews.in) നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയിൽ സാധാരണ ജനജീവിതം പൊറുതിമുട്ടിയിരിക്കുന്നുവെന്നും, പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമായി തുടരുന്നുവെന്നും സർക്കാർ അടിയന്തരമായി വിപണിയി ടപെട്ട് വിലക്കയറ്റം തടയണമെന്ന് ബിഡിജെഎസ് പാനൂർ നഗരസഭ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി മനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി ഷമിൽ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി എം കെ രാജീവൻ , സി കെ വത്സരാജൻ , പവിത്രൻ വെള്ളങ്ങാട്, ടി കെ ബിന്ദു , എൻ വി അനീഷ് , പ്രഷിജ ചിത്രൻ , ബൈജു കരിയാട്, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: ബി. ഷമിൻ, വൈസ് പ്രസിഡന്റ് ടി കെ ബിന്ദു, ജനറൽ സെക്രട്ടറി എൻ വി അനീഷ്, സെക്രട്ടറി പ്രഷീജാ ചിത്രൻ , ട്രഷറർ പവിത്രൻ വള്ളങ്ങാട്
Price hike; BDJS Panur Municipal Convention demands immediate intervention in the market
