പാനൂർ:(www.panoornews.in) പാനൂരിലെ ഗുരുദേവ സവിധമായ ഗുരുസന്നിധിക്ക് കൊടിമരം സ്ഥാപിക്കുന്നതി നായി കുറ്റിയടി ക്കൽ കർമ്മം നടത്തി. ഗുരുസന്നിധി ശാന്തി വാസൻ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രമുഖ വാസ്തു പണ്ഠിത ശ്രേഷ്ഠൻ അരയാക്കൂൽ ഋഷിക്കരയിലെ പി.പി മൻമഥൻ ആചാരി കുറ്റിയടിക്കൽ കർമം നടത്തി. ഗുരുസന്നിധി പ്രസിഡണ്ട് ടി. പ്രദീപൻ, സെക്രട്ടറി എൻ.കെ നാണു മുൻ ഭാരവാഹികളായ കെ.ടി ശ്രീധരൻ, കെ.പ്രകാശൻ എന്നിവരടക്കം ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.
The flagpole is being prepared for the tilak ceremony at Panur Guru's presence; the great architect Manmadhanachari performed the nail-setting ceremony
